വാഹന പരിശോധന; പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ പിടിയിലായി

policeബേക്കല്‍:  പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ബൈക്കുകളുമായി പോലീസ് പിടിയിലായി. 17 വയസുള്ള രണ്ട് കുട്ടികളെയാണ് ബേക്കല്‍ പോലീസ് പിടികൂടിയത്.

ഒരാളെ പള്ളിക്കരയില്‍നിന്നും മറ്റൊരു കുട്ടിയെ മേല്‍പറമ്പില്‍നിന്നും വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് ആര്‍ സി ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തശേഷം കുട്ടികളെ വിട്ടയച്ചു.

KCN

more recommended stories