ഭാഗ്യക്കുറി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ബോധവല്‍ക്കരണം അനിവാര്യം – എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

lotteryകാസര്‍കോട്: ലോട്ടറി വില്‍പ്പനക്കാരെയും ഏജന്റുമാരെയും ഇ എസ് ഐ യില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുമെന്ന്് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ 2016 ന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഭാഗ്യക്കുറി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ജനങ്ങളുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നഎം എല്‍ എ പറഞ്ഞു. ഭാഗ്യക്കുറി വില്‍പ്പനയില്‍ ജില്ല 14-ാം സ്ഥാനത്താണ്. കാരുണ്യ ബെനവെലന്റ് ഫണ്ട് ഉള്‍പ്പെടെ നിര്‍ധനരായ ആയിരക്കണക്കിന് മാരക രോഗികള്‍ക്ക് ഏറെ സഹായകരമായിരുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് ഭാഗ്യക്കുറി വില്‍പ്പന വര്‍ദ്ധിക്കേണ്ടത് ആവശ്യമാണ്. ഭാഗ്യക്കുറി രംഗത്ത് ജില്ലയില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും എം എല്‍ എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എയില്‍ നിന്ന് ആദ്യ ടിക്കറ്റ് എഡിഎം ഏറ്റു വാങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസി. എഡിറ്റര്‍ എം മധുസൂദനന്‍ സംസാരിച്ചു. ജില്ലാ ലോട്ടറി ഓഫീസര്‍ തോമസ് വി ജോര്‍ജ്ജ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് വി മുരളി നന്ദിയും പറഞ്ഞു. ജില്ലയിലെ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കുളള തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ ചടങ്ങില്‍ എം എല്‍ എ കൈമാറി.

എട്ട് കോടി രൂപ ഒന്നാം സമ്മാനവും 50 ലക്ഷം രൂപ വീതം എട്ട് പേര്‍ക്ക് രണ്ടാം സമ്മാനവുമുള്‍പ്പെടെ 39,59,00,000 രൂപയുടെ 180120 സമ്മാനങ്ങള്‍ നല്‍കുന്ന 200 രൂപ വിലയുളള കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഉദ്ഘാടനം ചെയ്തത്.

 

KCN

more recommended stories