പൊലിവ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

polivകുടുംബശ്രീ ജില്ലാമിഷന്റെ – പൊലിവ് കാര്‍ഷിക പുനരാവിഷ്‌കരണ ക്യാമ്പയിന്‍ സിവില്‍ സ്റ്റേഷന്‍് വളപ്പില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാരും ജില്ലാ മണ്ണ് സംരക്ഷണ വിഭാഗവും സംയുക്തമായി ആറ് സെന്റ് സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. ജില്ലയിലെ ആശ്രയ, ബഡ്‌സ് അംഗങ്ങള്‍ക്ക് വേണ്ടിയാണ് കൃഷി ചെയ്യുന്നത്. വെണ്ട, പയര്‍, പപ്പായ, കറിവേപ്പ്, മുളക്, കക്കിരി, മത്തന്‍, ചീര തുടങ്ങിയ ഇനങ്ങളാണ് ജൈവരീതിയില്‍ കൃഷി ചെയ്യുന്നത്. പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ഓഫീസര്‍ അശോക് കുമാര്‍, ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, എ ഡി എം സി മാരായ കെ വി വിജയന്‍, പി എച്ച് യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

KCN

more recommended stories