കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവും ഡൽഹിയും

heavy rainബെംഗളൂരു ∙ കനത്ത മഴയില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിൽ വെള്ളം കയറി. ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ കനത്ത മഴയാണ് ജനജീവിതത്തെ ബാധിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മണ്‍സൂണ്‍ ശക്തി പ്രാപിച്ചത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മൂന്നുദിവസമായി തുടരുന്ന മഴയ്ക്കു കുറവില്ല. ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. അഴക്കുചാലുകളിലെ വെള്ളം കവിഞ്ഞൊഴുകിയത് കാല്‍നടയാത്ര പോലും ദുസ്സഹമാക്കി. കനത്ത മഴയെത്തുടർന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ഐടി തലസ്ഥാനമായ ബെംഗളൂരുവും സ്തംഭിച്ചു. പൊതുവെ ഗതാഗതക്കുരുക്കുള്ള ബെംഗളൂരുവില്‍ നിര്‍ത്താതെ പെയ്ത മഴ ഇരട്ടി ദുരിതമായി. രാവിലെ ജോലിക്കു തിരിച്ച പലരും ഒാഫീസിലെത്താതെ വഴിയില്‍ കുടുങ്ങി. തടാകങ്ങള്‍ നിറഞ്ഞ് മല്‍സ്യങ്ങള്‍ റോഡിലെത്തി. ഇതോടെ റോഡിൽ മീൻപിടിക്കാൻ ആളുകൾ ഇറങ്ങിയത് കൗതുകക്കാഴ്ചയായി. കനത്ത മഴയെത്തുടർന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ഐടി തലസ്ഥാനമായ ബെംഗളൂരുവും സ്തംഭിച്ചു. പൊതുവെ ഗതാഗതക്കുരുക്കുള്ള ബെംഗളൂരുവില്‍ നിര്‍ത്താതെ പെയ്ത മഴ ഇരട്ടി ദുരിതമായി. രാവിലെ ജോലിക്കു തിരിച്ച പലരും ഒാഫീസിലെത്താതെ വഴിയില്‍ കുടുങ്ങി. തടാകങ്ങള്‍ നിറഞ്ഞ് മല്‍സ്യങ്ങള്‍ റോഡിലെത്തി. ഇതോടെ റോഡിൽ മീൻപിടിക്കാൻ ആളുകൾ ഇറങ്ങിയത് കൗതുകക്കാഴ്ചയായി.

KCN

more recommended stories