സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പിന് മടിക്കൈ കാലിച്ചാം പൊതി ഒരുങ്ങി

state vadamvali championship in madikaiമടിക്കൈ: ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പിന് മടിക്കൈ കാലിച്ചാം പൊതി ഒരുങ്ങി. സംസ്ഥാന വടംവലി അസോസിയേഷനും, കീക്കാംകോട് റെഡ്സ്റ്റാര്‍ ക്ലബ്ബും ചേര്‍ന്ന് ആദിത്യമരുളുന്ന സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 6, 7 തീയ്യതികളില്‍ കാലിച്ചാം പൊതി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 500 കായിക താരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും. 480-500 കിലോ വിഭാഗത്തില്‍ ആണ്‍കുട്ടികളും 400-420 കിലോ വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ മല്‍സരവുമാണ് നടക്കുന്നത്.6 ന് ഗതാഗത മന്ത്രി എ കെ ശശിന്ദ്രന്‍ മല്‍സരം ഉല്‍ഘാടനം ചെയ്യും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി പി ദാസന്‍ സംബന്ധിക്കും.7 ന് വൈകുന്നേരം നടക്കുന്ന സമാപന യോഗം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ ചെയര്‍മാനായും, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിന്ദ്രന്‍ മടിക്കൈ വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാനും ബി ബാലന്‍ കണ്‍വീനര്‍, എന്‍ കുഞ്ഞികൃഷ്ണന്‍ ജോ. കണ്‍വീനര്‍, ഹിറ്റ്‌ലര്‍ ജോര്‍ജ് ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നുവരുന്നത്.

 

KCN

more recommended stories