സൗദിയില്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്

lulu groupറിയാദ്: സൗദിയില്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ സഹായഹസ്തം. തൊഴിലാളികള്‍ക്ക് മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ് നല്‍കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് സഹായം വാഗ്ദാനം ചെയ്തത്. ഇക്കാര്യം സൗദിയിലെ ഇന്ത്യന്‍ അംബാസഡറെ യൂസഫലി അറിയിച്ചു. തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലുലു ഇന്ത്യന്‍ എംബസിക്ക് കൈമാറും.

നേരത്തെ അറുനൂറോളം തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണം ലുലു ഗ്രൂപ്പ് വിതരണം ചെയ്തിരുന്നു.

KCN

more recommended stories