സൗദി തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നു; തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂര്‍ണ സന്നദ്ധമാണെന്ന് സൗദി സര്‍ക്കാര്‍

saudhi arabyaറിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരമാകുന്നു. ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് അത് സൗജന്യമായി പുതുക്കി നല്‍കാമെന്നും നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്നും സൗദി ഇന്ത്യക്ക് ഉറപ്പ് നല്‍കിയതായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ് അറിയിച്ചു.

സേവന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സൗദി സര്‍ക്കാരിന്റെ ചെലവില്‍ നിയമസഹായം നല്‍കുമെന്നും തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി വികെ സിംഗ് പറഞ്ഞു. കമ്പനി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിത്തരുമെന്ന് ഉറപ്പു നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

നാട്ടിലേക്ക് പോകുന്നവര്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് അറിയിച്ചു. റിയാദില്‍ കേന്ദ്രമന്ത്രിയും സൗദി തൊഴില്‍ മന്ത്രി ഡോ. മുസര്‍റജ് ഹഖബാനിയുമായി നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

KCN

more recommended stories