ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തം കാസര്‍കോട്ട് യൂത്ത്‌ലീഗ് ധര്‍ണ സമരം സംഘടിപ്പിച്ചു

cops perunna copyകേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ജില്ലയോട് നിരന്തരം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ വിവിധ തലങ്ങളിലുള്ള പ്രതിഷേധം ശക്തമാവുകയാണ്. കാസര്‍കോടും കേരളത്തിലാണ് എന്ന മുദ്രാവാക്യത്തോടെ സൈബര്‍ ലോകത്ത് പൊട്ടിപ്പുറപ്പെട്ട സമരം പിന്നീട് മുസ്‌ലിം ലീഗും പോഷക സംഘനടകളും ഏറ്റെടുക്കുകയായിരുന്നു. അതോടെ സമരത്തിന് കൂടുതല്‍ തീവ്രതയേറി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു

ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച യൂത്ത്‌ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പുമരച്ചോട്ടില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു.
എന്‍.എനെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിവേഗ റെയില്‍പാതയുടെ സാധ്യതാപഠനത്തില്‍ നിന്നും ജില്ലയെ ഒഴിവാക്കിയത് ലാഭ നഷ്ടത്തിന്റെ പേരിലല്ലെന്നും ജില്ലയോട് സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ആസിഫ് സഹീര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, ഇ. അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍ പട്‌ള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത്‌നഗര്‍, അഷ്‌റഫ് എടനീര്‍, മമ്മു ചാല, ഹാഷിം ബംബ്രാണി, ഹമീദ് ബെദിര, റഹ്മാന്‍ തൊട്ട, കുഞ്ഞാമു ബെദിര, ഇഖ്ബാല്‍ ചൂരി, ബിഎംസി ബഷീര്‍, ബഷീര്‍ പൈക്ക, ഉമറുല്‍ ഫാറൂഖ് ആദൂര്‍, സിഐഎ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികളില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതവും ശംസുദ്ദീന്‍ കിന്നിംഗാര്‍ നന്ദിയും പറഞ്ഞു.

 

KCN

more recommended stories