കലക്ടറേറ്റിന് മുന്നില്‍ യു.ഡി.എഫ് ധര്‍ണ നടത്തി

udf copyകാസര്‍കോട്: ഇടതുസര്‍ക്കാറിന്റെ ജനവിരുദ്ധനയത്തിലും അക്രമരാഷ്ട്രീയത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.
സി എം പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണിയുടെ നൂറുനാള്‍ വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് യു.ഡി.എഫ് സമരപരിപാടികള്‍ നടത്തുന്നതെന്ന് സി.പി ജോണ്‍ പറഞ്ഞു. സര്‍ക്കാറിനെതിരെ സമരപരിപാടികള്‍ ശക്തമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. സാധാരണക്കാരുടെ ജീവിതം ഇടതുഭരണത്തില്‍ ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. വിലക്കയറ്റം തടയാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നില്ല. നികുതി ഭാരം അടിച്ചേല്‍പിച്ചും വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനത്തെ പരമാവധി ദ്രോഹിക്കുന്ന നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇരട്ടദുരന്തത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിന്റെയും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെയും ജനദ്രോഹഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിക്കഴിയുകയാണെന്ന് ജോണ്‍ കുറ്റപ്പെടുത്തി.

 

KCN