ആശ്രയമില്ലാത്തവര്‍ക്ക് സംരക്ഷണം നല്‍കുന്ന യതീംഖാനകള്‍ മനഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക: മന്ത്രി ഇ. ചന്ദ്രശേഖരന്‍

srikrishna-copyഅനാഥമക്കളെ നാടിന് ഉപകാരപ്രദമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന പരിശീലനകളരികളാണ് യതീംഖാനകളെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുസ്ലിം യത്തീം ഖാന ഈദ് കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാരുണ്യത്തിന്റെ ഉറവകള്‍ വറ്റുന്നില്ല എന്നതിന്റെ തെളിവാണ് അനാഥര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന നമ്മുടെ സ്ഥാപനങ്ങള്‍. യഥാര്‍ഥത്തില്‍ ഇവര്‍ക്ക് അനാഥത്വമില്ല. ഇവരെ അനാഥരെന്ന് വിളിക്കുന്നതേ ശരിയല്ല. ആശ്രയമില്ലാത്തവര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത്. അശ്രയമില്ലാത്തവര്‍ക്ക് ആശ്രയം നല്‍കുന്ന ഇത്തരം സ്ഥാപനങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. യതീംഖാന പ്രസിഡന്റ് സി.എച്ച്. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.അബ്ദുല്ല കുഞ്ഞ് ട്രഷറര്‍ എ.ഹമീദ് ഹാജി, സി.പി.ഐ .ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മണ്ഡലം സെക്രട്ടറി ദാമോദരന്‍ , യതീം ഖാന ഭരണസമിതി അംഗങ്ങളായ ടി.മുഹമ്മദ് അസ്ലം , എം.ബി..എം.അഷ്‌റഫ് .സി.മുഹമ്മദ് കുഞ്ഞി, പി.എച്ച് ഷെറീഫ്, സി.എച്ച് നൂറുദ്ദീന്‍ , എ.കുഞ്ഞബ്ദുല്ല. കെ.വി.അബ്ദുറഹ്മാന്‍ ഹാജി, അഹമദ് കിര്‍മാണി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തു ഹാജി സ്വാഗതവും സെക്രട്ടറി എം.ഇബ്രാഹിം നന്ദിയും പറഞ്ഞു. രാവിലെ മുതല്‍ നടന്ന വിവിധ കലാമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും നടന്നു.

 

KCN

more recommended stories