ക്ലാസില്‍ നിന്നും പുറത്താക്കി, വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു

murder-reദില്ലി: ക്ലാസില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ദില്ലിയിലെ നാന്‍ഗ്ലോയിയിലാണ് സംഭവം നടന്നത്. മുകേഷ് കുമാര്‍ എന്ന അധ്യാപകാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പന്ത്രണ്ടാം ക്ലാസുകാര രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു മുകേഷ്. ഹാജര്‍ കുറഞ്ഞതിന്റെ പേരിലായിരുന്നു അധ്യാപകന്‍ രണ്ട് കുട്ടികളെ പുറത്താക്കിയത്. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മതിയായ ഹാജര്‍ ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച രണ്ട് വിദ്യാര്‍ത്ഥികളേയും അധ്യാപകന്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് ഇവര്‍ അധ്യാപകനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപകനെ ബാലാജി ആക്ഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അധ്യാപകന്‍ മരിച്ചത്.

അതേസയമം ആശുപത്രി അധികൃതര്‍ യഥാസമയത്ത് ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നും പണം അടയ്ക്കാതെ ചികിത്സിക്കില്ലെന്ന് വാശിപിടിച്ചെന്നും സഹ അധ്യാപകനായ ഗുലാബ് ശര്‍മ ആരോപിച്ചു. അതേസമയം അധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

KCN

more recommended stories