മഞ്ചേശ്വരത്ത് ദമ്പതികളെ കത്തി കാട്ടി സ്വര്‍ണാഭരണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ വധശ്രമക്കേസിലെ പ്രതിയടക്കം നാല് പേര്‍ പിടിയില്‍

fashio-gold-sizeമഞ്ചേശ്വരം: മഞ്ചേശ്വരത്ത് ദമ്പതികളെ കത്തി കാട്ടി സ്വര്‍ണാഭരണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ വധശ്രമക്കേസിലെ പ്രതിയടക്കം നാല് പേര്‍ പിടിയില്‍. പ്രതികളിലൊരാളെ അക്രമത്തിനിരയായ ദമ്പതികള്‍ തിരിച്ചറിഞ്ഞു. കേസില്‍ ഇനി രണ്ട് പേര്‍ പിടിയിലാകാനുണ്ട്. ഈ മാസം ഒമ്പതിന് പുലര്‍ച്ചെ മഞ്ചേശ്വരം കടംബാറിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ ആറംഗ സംഘത്തിലെ നാല് പേരാണ് പോലീസ് പിടിയിലായത്. വീടിന്റെ താഴ് പൊളിച്ച് അകത്ത് കടന്ന സംഘം രവീന്ദ്രനാഥ ഷെട്ടിയെയും ഭാര്യയെയും കത്തി കാട്ടി ഭീഷണപ്പെടുത്തിയാണ് കാറും ആഭരണങ്ങളും പണവും കവര്‍ന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയത്. ഹൊസങ്കടിയിലെ മുഹമ്മദ് അന്‍സാര്‍, തുമിനാട്ടെ അബ്ദുള്‍ റഹ്മാന്‍ മുബാറക്ക്, ഉദ്യാവാറിലെ മുഹമ്മദ് ഹനീഫ, മഞ്ചേശ്വരത്തെ ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

കവര്‍ച്ച നടക്കുന്നതിന് തലേന്ന് വൈകീട്ട് പ്രതികളിലൊരാളായ അന്‍സാര്‍ പ്രദേശവാസിയായ ാെരാളെ അന്വേഷിച്ച് രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടിലെത്തിയിരുന്നു. വിജനമായ പ്രദേശത്തെ റ്റെപ്പെട്ട വീട്ടില്‍ രണ്ട് വൃദ്ധ ദമ്പതികളാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ സംഘം പിന്നീട് പുലര്‍ച്ചെ എത്തി കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയത് അന്‍സാര്‍ ആണെന്ന് രവീന്ദ്രനാഥ ഷെട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു മൂന്ന് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുന്നതിനായി അപേക്ഷ നല്‍കും. പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാന്‍ മുബാറക്ക് നേരത്തെ മഞ്ചേശ്വരത്തെ പോലീസുദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്നും ഡി.വൈ.എസ്.പി. എം.വി സുകുമാരന്‍ പറഞ്ഞു. കവര്‍ച്ചാ സംഘത്തെ പ്രദേശത്തേക്ക് വാഹനത്തിലെത്തിച്ചയാള്‍, കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. മോഷണമുതലില്‍ മരു വജ്രമോതിരവും കമ്മലും 22000 രൂപയും കാറും പോലീസ് അന്വേഷണ സംഘം കണ്ടെടുത്തു. ബാക്കി സ്വര്‍ണം കണ്ടെത്താനുണ്ട്. കവര്‍ച്ച നടത്തിയ ശേഷം സംഘം കര്‍ണാടകയിലെ പനമ്പൂര്‍, സൂറത്കല്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

 

KCN

more recommended stories