ഭാര്യാമാതാവിനെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍

4578966555555കണ്ണൂര്‍: ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കടക്കാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട വടക്കേപ്പള്ളിക്കടുത്ത വയലില്‍ വീട്ടില്‍ ബദറുദ്ദീന്‍ മകന്‍ വി നസീമുദ്ദീനെ (33)യാണ് ഇന്നലെ രാത്രി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് സി ഡി പാര്‍ട്ടി അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാവീട്ടില്‍ വെച്ച് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പിച്ച ശേഷം നാടുവിട്ടതായിരുന്നു നസീമുദ്ദീന്‍. ഇയാള്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.വെട്ടിപരിക്കേല്‍പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന്്് കരുതി നാടുവിട്ട നസീമുദ്ദീന്‍ പബ്ലിക് ബൂത്തില്‍വെച്ച് സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണത്രെ മാരകമായി മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍കൊണ്ടുപോയ ഭാര്യാ മാതാവ് മരിച്ച വിവരമറിയുന്നത്. നേരത്തെ വിദേശത്തായിരുന്ന ഇയാള്‍ അവിടുത്തെ ജോലി മതിയാക്കി ഇപ്പോള്‍ നാട്ടില്‍ മത്സ്യവില്‍പന നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യാവീട്ടില്‍ മക്കളെ കാണാന്‍ ചെന്നപ്പോള്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും ഇതേത്തുടര്‍ന്നാണ് വീട്ടിനകത്ത് കയറി അവിടെയുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് മാതാവിനെ വെട്ടിയതെന്നുമാണ് നസീമുദ്ദീന്‍ പോലീസിനോട്പറഞ്ഞത്. കണ്ണൂര്‍ പോലീസ് കടക്കാവൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പുലര്‍ച്ചെ തന്നെ പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

KCN

more recommended stories