മഹാരാഷ്ട്രയില്‍ പടക്കശാലയില്‍ തീപിടുത്തം; 200 ഓളം കടകളും 40 വാഹനങ്ങളും കത്തിനശിച്ചു

sanabil-copyമഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഔറംഗാബാദ് മാര്‍ക്കറ്റിലെ പടക്കശാലയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. ദീപാവലിയോടനുബന്ധിച്ച് മാര്‍ക്കറ്റില്‍ താല്‍ക്കാലികമായി നിര്‍മിച്ച പടക്ക വില്‍പനശാലകളിലാണ് ആദ്യം തീപടര്‍ന്നത്. പിന്നീട തീ സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ഏകദേശം 200 കടകള്‍ അഗ്‌നിക്കിരയായി. മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട 40-ലേറെ വാഹനങ്ങളും കത്തിനശിച്ചു.ഇന്ന് രാവിലെയാണ് കടകളില്‍ തീപിടുത്തം ഉണ്ടായത്. തീ പടരുന്നത് കണ്ട് വ്യാപാരികളും മാര്‍ക്കെറ്റിലെത്തിയവരും ഓടി രക്ഷപെട്ടതിനാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. പോലീസും അഗ്‌നിശമന സേനാംഗങ്ങളുടേയും മണിക്കൂറുകള്‍ നീണ്ടു നിന്ന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.അതേസമയം ഇന്നലെ ഗുജറാത്തിലെ വഡോദര ജില്ലയില്‍ പടക്ക വില്‍പന ശാലയിലുണ്ടായ തീ പിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. റുസ്തംപൂരിലെ കടയിലുണ്ടായ തീ സമീപത്തെ വീടുകളിലേക്ക് പടരുകയായിരുന്നു.

 

KCN

more recommended stories