കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ 37-ാം വാര്‍ഡ് കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

kanhangad-muncipal-copyകാഞ്ഞങ്ങാട്: മുന്‍സിപ്പല്‍ 37ആം വാര്‍ഡ്(ബാവനഗര്‍) മുസ്ലീംലീഗ് കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് മസാഫി മുഹമ്മദ് കുഞ്ഞി. ജനറല്‍ സെക്രട്ടറി ഹാരീസ് ബാവനഗര്‍ ട്രഷററായി സി.കെ.അഷ്‌റഫ് ബാവനഗറിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ വൈസ്പ്രസിഡണ്ട് കെ ഹംസ, പി.അബ്ദുള്‍ റഹ്മാന്‍ പൂച്ചക്കാട്, സെക്രട്ടറിമാര്‍ പി.എച്ച് അബ്ദുള്‍ റഹ്മാന്‍,കെ.അബ്ദുള്‍ശുക്കൂര്‍ എന്നിവരെയും ഐക്യഘണ്ടേന തെരെഞ്ഞെടുത്തു. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ടും റിട്ടേണിംഗ് ഓഫീസറുമായ ടി.കെ ഇബ്രാഹിം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മസാഫി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയോദജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സി.കെ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. സുബൈര്‍ കളത്തില്‍ സ്വാഗതം പറഞ്ഞു. സമയബന്ദിതമായി മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ച് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ തലങ്ങളില്‍ നിന്ന് ആദ്യമായി കമ്മിറ്റി നിലവില്‍ വന്ന 37 -ാം വാര്‍ഡ് കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ മണ്ഡലം ലീഗ് ട്രഷറര്‍ എം ഇബ്രാഹിം,ടി.കെ ഇബ്രാഹിം, ഹാരിസ് ബാവ നഗര്‍, പി.കെ അബ്ദുള്ള കുഞ്ഞി, കെ.ഹംസ, മുട്ടുന്തല മുഹമ്മദ്, ശുക്കൂര്‍, ഫസ്സല്‍ റഹ്മാന്‍, പി.എച്ച് അബ്ദുള്‍ റഹ്മാന്‍, പി.അബ്ജുള്‍ റമാന്‍, കെ.കുഞ്ഞബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. സി.കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

KCN

more recommended stories