മലയാള നാടിന് ഇന്ന് ഷഷ്ടിപൂര്‍ത്തി

kerala-copyമലയാള നാടിന് ഇന്ന് ഷഷ്ടിപൂര്‍ത്തി. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ട് ഇന്നേയ്ക്ക് അറുപത് വര്‍ഷം തികയുന്നു.

അശോക ശാസനങ്ങളിലും, പുരാണ ഇതിഹാസങ്ങളിലും കേരള പരാമര്‍ശങ്ങളുണ്ട്. പക്ഷേ സംഘകാലത്തോളമെങ്കിലും കേരളം വിശാല തമിഴകത്തിന്റേതായിരുന്നു . പിന്നീട് എപ്പോഴോ ആണ് സഹ്യനിപ്പുറം പുതിയൊരു ഭാഷ രൂപമെടുത്തത്. മലയാളദേശത്തെ ഭാഷസംസാരിച്ചവര്‍ അങ്ങനെ മലയാളികളായി. കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങള്‍ക്ക് കീഴിയല്‍ പോരടിച്ചു കഴിഞ്ഞിരുന്ന മലയാളികളെ തേടി അധിനിവേഷത്തിന്റെ നുകവുമായി 1498ല്‍ വാസകോഡ ഗാമയെത്തി. 1947 ല്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 56 വരെ കാത്തിരിക്കേണ്ടി വന്നു മലയാളികള്‍ക്ക് സ്വന്തം മാതൃഭൂമി പതിച്ച് കിട്ടാന്‍. ആ പുനര്‍ജന്മത്തിനാണ് ഇന്ന് അറുപതാണ്ടിന്റെ തിളക്കമേറുന്നത്.

 

KCN

more recommended stories