എയ്ഡ്‌സ് ബോധവല്‍ക്കരണ കലാജാഥയ്ക്ക് തുടക്കമായി

aids-copyനീലേശ്വരം : ആരോഗ്യവകുപ്പിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ കലാജാഥയിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ നിര്‍വ്വഹിച്ചു. ആരോഗ്യസ്ഥിരംസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി മനോഹരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍ സ്വാഗതവും ഡി എച്ച് ശംഭു നന്ദിയും പറഞ്ഞു. പാവനാടകവും അരങ്ങേറി. ജില്ലയിലെ 30 ഓളം കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും.

 

KCN

more recommended stories