കെ.സി. അബ്ദുല്‍ ഹമീദിന് ജെ.സി.ഐ. പുരസ്‌കാരം സമ്മാനിച്ചു

jci-copyകാസര്‍കോട്: വ്യവസായ-ജീവകാരുണ്യ രംഗത്തെ മികവിന് ജെ.സി.ഐ മേഖലാ കമ്മിറ്റിയുടെ എക്സലന്‍സ് പുരസ്‌ക്കാരം കാസര്‍കോട് സ്വദേശിയും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ കെ.സി അബ്ദുല്‍ ഹമീദിന് സമ്മാനിച്ചു. കാസര്‍കോട്ട് നടന്ന ജെ.സി.ഐ മേഖലാ കോണ്‍ഫറന്‍സില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പുരസ്‌കാരദാനം നടത്തി. മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്റൂഫ് അധ്യക്ഷത വഹിച്ചു. ഗള്‍ഫില്‍ ഐ.ടി, റിയല്‍ എസ്റ്റേറ്റ്, മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, വിദ്യാഭ്യാസം, ടെക്സ്‌റ്റൈല്‍ അടക്കം വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള കെ.സി അബ്ദുല്‍ഹീദ് ജീവകാരുണ്യ രംഗത്തും സ്തുത്യര്‍ഹ സേവനം നടത്തിവരുന്നു. ഖത്തര്‍ ടുഡേ മീഡിയാ ഗ്രൂപ്പിന്റെ വളര്‍ന്നുവരുന്ന മികച്ച റിയല്‍ എസ്റ്റേറ്റ് സംരംഭകനുള്ള ബിസിനസ് എക്സലന്‍സ് പുരസ്‌കാരം അടുത്തിടെ ലഭിച്ചിരുന്നു. ബേക്കല്‍ ഫിഷറീസ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ബാംഗ്ലൂരില്‍ നിന്ന് ബിസിനസ് മാനേജ്മെന്റ് ബിരുദവും നേടിയ ഹമീദ് മൂന്ന് ദശകത്തോളമായി ഖത്തറില്‍ വ്യവസായിയാണ്. കാപ്പിലിലെ പരേതനായ കെ.സി മുഹമ്മദിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഫര്‍സാനയാണ് ഭാര്യ. മക്കള്‍: ഗാനിയ, ഹനദ്, അസദ്.

 

 

KCN

more recommended stories