ഉത്തരം നഷ്ടപ്പെട്ട മന്ത്രി തോമസ് ഐസക് കൊഞ്ഞനംകുത്തുന്നു: ചെന്നിത്തല

gold-king-copyകൊല്ലം: ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ താന്‍ അക്കമിട്ടു നിരത്തിയപ്പോള്‍ ഉത്തരം നഷ്ടപ്പെട്ട മന്ത്രി തോമസ് ഐസക് കൊഞ്ഞനംകുത്തുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.കൃത്യമായ മറുപടി നല്‍കാനാകാത്ത മന്ത്രി തനിക്കെതിരെ വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ചതില്‍ വിഷമം ഉണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ കഴിഞ്ഞ 20നുതന്നെ കൃത്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഐസക് ഒന്നും ചെയ്തില്ല.ഒന്നിനു ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് നോട്ടുകള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഐസക് തലേന്നു മൂന്നു മണിക്കാണ് റിസര്‍വ് ബാങ്ക് പ്രതിനിധി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. ഓരോ ട്രഷറിക്കും എത്ര തുക വേണമെന്ന കണക്ക് എടുത്തതും അപ്പോഴാണ്. ഈ സമയത്ത് ഇതര സംസ്ഥാനങ്ങള്‍ പരമാവധി നോട്ട് സമാഹരിച്ചിരുന്നു.

 

KCN

more recommended stories