യു .എ .ഇ അംഗഡിമുഗര്‍ പ്രീമിയര്‍ ലീഗ് സീസണ്‍-2 ഡിസംബര്‍ 8ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

premier-league-copyദുബൈ: അംഗഡിമുഗറിലെ പ്രവാസികള്‍ നേതൃത്വം നല്‍കുന്ന ‘അംഗടിമുഗര്‍ പ്രീമിയര്‍ ലീഗ് സീസണ്‍-2’ ഡിസംബര്‍ 8ന് രാത്രി 11.30ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ഗ്രൗണ്ടില്‍ നടക്കും. ലീഗില്‍ എന്‍.എ ബക്കറി ന്റെ ഉടമസ്ഥതയിലുള്ള കിങ്സ് ഇലവന്‍ കത്തീബ് നഗര്‍, ബി.കെ അന്‍സാറിന്റെ ഉടമസ്ഥതയിലുള്ള പേസര്‍സ്സ് പറമ്പ്, അബ്ദുല്‍ റഹ്മാന്‍ കരിങ്കല്ലിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ സ്ട്രൈക്കേര്‍സ്സ് കലാനഗര്‍, റഷീദ് കത്തീബ് നഗറിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്റ്റാലിയന്‍സ് ആമന, കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ സൈദ് അംഗടിമുഗറിന്റെ നേതൃത്വത്തിലുള്ള മിറാക്കിള്‍സ് ഇലവന്‍സ് നാട്ടക്കല്‍ എന്നീ 5 ടീമുകള്‍ പരസ്പരം മാറ്റുരയ്ക്കും. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.

 

KCN

more recommended stories