ബാലപീഡനം: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ കേസ്

gold-king-copyതൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. മക്കളെ ഉപദ്രവിച്ചെന്ന പരാതിയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് ലഭിച്ച പരാതിയനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പ് ചുമത്തിയാണ് കേസ്.2006 ജനുവരി മുതല്‍ വടക്കാഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ മാതാപിതാക്കള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും തങ്ങളെ സംരക്ഷിക്കുന്നില്ലെന്നുമാണ് കുട്ടികളുടെ പരാതി. പത്ത് വയസുള്ള ആണ്‍കുട്ടിയെ ചട്ടുകം പഴുപ്പിച്ച് ദേഹത്ത് വെച്ചതായും ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പരാതി ഗൗരവമുള്ളതിനാലാണ് ചൈല്‍ഡ് ലൈന്‍ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.കുട്ടികളുടെ വിശദമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനക്കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളും പൊലീസില്‍ ഇവര്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചപ്പോള്‍ പീഡനം നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടികള്‍ ഇപ്പോഴും മുത്തച്ഛന്റേയും മുത്തശ്ശിയുടേയും സംരക്ഷണയിലാണ്.യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നേരത്തെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. മരുമകള്‍ തട്ടിപ്പുകാരിയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇവരുടെ കുട്ടികള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് തങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണ്. മാതാപിതാക്കള്‍ പറഞ്ഞു.

 

KCN

more recommended stories