ജയലളിത മരിച്ചതായി തമിഴ് വാര്‍ത്താ മാധ്യമങ്ങള്‍

homstyle-copyചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി തമിഴ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസും മരണ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അപ്പോളോ ആശുപത്രിക്ക് സമീപം പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ജയലളിതയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നു.ജയയുടെ രോഗ പ്രതിരോധ ശേഷി കുറവായതും അണുബാധ തടയാനും വേണ്ടി ഐസിയുവില്‍ തന്നെയായിരുന്നു ചികിത്സ തുടര്‍ന്നത്. ശരീര അവയവങ്ങളുടെ ചില പ്രവര്‍ത്തനങ്ങള്‍ കൂടി ശരിയായാല്‍ ആശുപത്രി വാസം അവസാനിപ്പിക്കാമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സാധാരണക്കാരെപ്പോലെ ജയലളിത ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും എല്ലാവരുമായും സംസാരിക്കുന്നുണ്ടെന്നും ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേര്തതോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.അസുഖങ്ങളെല്ലാം ഭേദമായി തമിഴകം ഭരിക്കാന്‍ മുഖ്യമന്ത്രി ജയലളിത ഉടന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഉടന്‍ തന്നെ പൊതുപ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അവരുടെ പാര്‍ട്ടിയായ എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നിനച്ചിരിക്കാതെ ഹൃദയാഘാതം ഉണ്ടായത്.ജയലളിതയുടെ സുഖപ്രാപ്തിക്കായി സംസ്ഥാനത്ത് ഉടനീളം പ്രാര്‍ത്ഥനകരും വിശേഷാല്‍ പൂജകളും നടത്തി വരികയാണ്. അമ്മയ്ക്കായി ആന്ധ്രാ മുഖ്യമന്ത്രിവരെ പ്രത്യേക പൂജ നടത്തിയിരുന്നു. അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരും അമ്മ ഭക്തരും പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുകയാണ്. ജയലളിതയുടെ അഭാവത്തില്‍ പനീര്‍ശെല്‍വമാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്.കഴിഞ്ഞ മൂന്ന് മാസമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഇന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റിയത്.

 

KCN

more recommended stories