ചരിത്രം കുറിച്ച് സമിത് ഗോഹെല്‍; വഴി മാറിയത് ഒരു നൂറ്റാണ്ട് പഴക്കമുള്ള ലോക റെക്കോര്‍ഡ്

ababeel-copyദില്ലി: രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ സമിത് ഗോഹെല്‍ ബാറ്റ് വീശിയത് ചരിത്രത്തിലേക്കായിരുന്നു. എതിര്‍ ബൗളര്‍മാരെ തല്ലിയോടിച്ച് സമിത് നേടിയത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓപ്പണിംഗ് ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍. 359 റണ്‍സെടുത്താണ് സമിത് റെക്കോര്‍ഡിലേക്ക് ഓടിക്കയറിയത്. 723 പന്തുകളില്‍ നിന്നും 45 ഫോറുകളും ഒരു സിക്‌സുമടങ്ങിയ മനോഹര ഇന്നിംഗ്‌സായിരുന്നു സമിത്തിന്റേത്. 117 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡാണ് സമിത് മറികടന്നത്. 1899ല്‍ ക്രിക്കറ്റ് ഇതിഹാസം ബോബി ആബേല്‍ സോമര്‍സെറ്റിനെതിരെ നേടിയ 357 റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കതയായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഗുജറാത്ത് ബാറ്റ്‌സ്മാനാണ് സമിത് ഗോഹെല്‍. നവംബറില്‍ പ്രിയങ്ക് പഞ്ചലാണ് ഇതിന് മുന്‍പ് ട്രിപ്പിള്‍ നേടിയ ഗുജറാത്ത് താരം. രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ട്രിപ്പിള്‍ നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് സമിത്. തന്റെ നേട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിനോടാണ് താന്‍ കടപ്പെട്ടിരിക്കുന്നത് സമിത് പറഞ്ഞു. അദ്ദേഹമാണ് തന്റെ മാനസികാവസ്ഥ മാറ്റിയതെന്നും, ഷോട്ടുകള്‍ കളിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും സമിത് പ്രതികരിച്ചു. സമിതിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്ത് 641 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്.

KCN

more recommended stories