വി.എസിന് മറുപടി പറയുന്നത് അന്തസിന് ചേര്‍ന്നതല്ല: എം.എം. മണി

century-park-copyതിരുവനന്തപുരം: അഞ്ചേരി ബേബി വധത്തില്‍ പ്രതിയായ തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വി.എസ് അച്യുതാനന്ദന് മറുപടി പറയുന്നത് അന്തസിന് ചേര്‍ന്നതല്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രതികരണം. ക്രിമിനല്‍ കേസില്‍ പ്രതിയായവരെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരുത്തുന്നതിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് ചൂണ്ടിക്കാണിച്ച് വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ മണിയെ മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗെത്തെത്തിയിരുന്നു. അഞ്ചേരി ബേബിയെ കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന് അതില്‍ പങ്കുണ്ടെന്ന് പറയാത്തത് മര്യാദ കൊണ്ടാണെന്നും മണി വ്യക്തമാക്കി. തലപോയാലും ശരിയായ കാര്യവും ന്യായവുമല്ലാത്തതൊന്നും താന്‍ പറയില്ലെന്നും മണി പറഞ്ഞു. ത്യാഗത്തിന്റെ കഥ പറഞ്ഞ് തന്നെ ആരും ഇരുത്താന്‍ നോക്കേണ്ടെന്നും താനുമേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും മണി വ്യക്തമാക്കി. ത്യാഗത്തിന്റെ കഥപറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുമെന്ന് കരുതുന്നില്ലെന്നും മണി പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ പേരില്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു മണി വിശദമാക്കി.

KCN

more recommended stories