തൃശൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ പരോളിനുള്ള അപേക്ഷ തള്ളി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, കിര്‍മാണി മനോജ് , ടി.കെ. രജീഷ്, ഷാഫി എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയിരുന്നത്. രാഷ്ട്രീയകൊലക്കേസ് പ്രതികള്‍ക്ക് ആര്‍ക്കും പരോള്‍ ഇല്ല. ജയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉപദേശക സമിതിയുടെതാണ് തീരുമാനം. ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ഒരു കേസിലെ ഒന്നിലേറെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കരുതെന്ന നിബന്ധന നിലനില്‍ക്കെയായിരുന്നു ടിപി കേസിലെ നാലു പേര് അപേക്ഷ നല്‍കിയത്.
more recommended stories
-
കമ്പാര്‍ മിനി സ്റ്റേഡിയം പരിസരം മാലിന്യങ്ങള്‍ നീക്കം ചെയ്തു
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍.
-
എസ്.ടി.യു സ്ഥാപക ദിനം ആചരിച്ചു.
ചെര്‍ക്കള:എസ്.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ചു നിര്‍മാണ തൊഴിലാളി.
-
പകലും രാത്രിയും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് കെഎസ്ഇബി പിന്മാറണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് വൈദ്യുതി.
-
താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം
പാലക്കാട്: ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍.
Leave a Comment