നഷ്ടമായത് മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരനെ: ശ്രീകാന്ത്

hameedali-copy

കാസര്‍കോട്: മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരനായ നേതാവായിരുന്നു ഇന്നലെ അന്തരിച്ച മുന്‍ എം.പി ഹമീദലി ചെമ്മനാടെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കക്ഷി മത രാഷ്ട്രീയത്തിനതീതമായി പൊതു സമൂഹത്തില്‍ പ്രവര്‍ത്തിച്ച് മാതൃകയായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. മികച്ച വാഗ്മിയും സംഘാടകനുമായിരുന്നു. ദീര്‍ഘവീക്ഷണത്തോടു കൂടി പ്രവര്‍ത്തിച്ചിരുന്ന ചരിത്രത്തിലും, നിയമത്തിലും അഗാധമായ പാണ്ഡിത്യമുള്ള നോതാവായിരുന്നു ഹമീദലി. തികച്ചും വ്യത്യസ്തമായ ചിന്താഗതിയുള്ള എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയമായിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഹമീദലിയെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories