സൗദിയില്‍നിന്ന് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി നിര്‍ദ്ദേശം ചര്‍ച്ചയാകുന്നു

5ജനറല്‍ഓഡിറ്റിംഗ് ബ്യൂറോ മുന്‍മേധാവി ഹുസൈന്‍ അല്‍അങ്കാരിയാണ് വിദേശികള്‍ പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ടു വെച്ചത്. ആദ്യത്തെ വര്‍ഷം ആറു ശതമാനം ഈടാക്കുന്ന നികുതി പിന്നീടുള്ള വര്‍ഷങ്ങളില്‍കുറച്ചു കൊണ്ട് വരാനാണ് നിര്‍ദേശം. ശൂറാ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ സമിതി ഈ നിര്‍ദേശം അംഗീകരിച്ചു. അടുത്തയാഴ്ച ചേരുന്ന ശൂരാ കൌണ്‍സില്‍ ജനറല്‍ അസംബ്ലി ഇതു സംബന്ധമായി ചര്‍ച്ച ചെയ്യും. കൌണ്‍സില്‍ അഗീകരിച്ചാല്‍ നിയമം നടപ്പിലാകാനുള്ള സാധ്യത വര്‍ധിക്കും. സൗദിക്കകത്ത് തന്നെ നിക്ഷേപം നടത്താന്‍ വിദേശികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അങ്കാരി പറഞ്ഞു. ഇങ്ങനെ സമാഹരിക്കുന്ന നികുതി സൗദി മോണിറ്ററി അതോറിറ്റിയില്‍ നിക്ഷേപിക്കും. വിദേശികള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയ്യില്‍ കരുതാവുന്ന പണത്തിനു നിയന്ത്രണം കൊണ്ട് വരാനും നിര്‍ദേശമുണ്ട്.

 

KCN

more recommended stories