വി.വാസു നിര്യാതനായി

കാസര്‍കോട്: കുമ്പളയില്‍ സി.പി.ഐ. എം, ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം എസ്.സി.ബി.എം റോഡിലെ വി.വാസു (70) നിര്യാതനായി. കൂത്തുപറമ്പ് പാട്യം കൊട്ടിയോടി സ്വദേശിയാണ്. ചെങ്കള ഇ.കെ.നായനാര്‍ സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ ഒമ്പതുവരെ കുമ്പള ടൗണില്‍ പൊതുദര്‍ശനത്തിന്‌വയ്ക്കും. തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
50 വര്‍ഷം മുമ്പ് കുമ്പളയില്‍ ബേക്കറി തൊഴിലാളിയായെത്തിയ വാസു ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ച് സി.ഐ.ടി.യു യൂണിയന് തുടക്കമിട്ടു. 35 വര്‍ഷം സി.പി.ഐ. എം കുമ്പള ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. കുമ്പള ഏരിയാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. നിലവില്‍ സി.ഐ.ടി.യു കുമ്പള ഏരിയാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ സെക്രട്ടറി, വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റി അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു.
പരേതരായ ചന്തുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: കലാവതി (ദിനേശ് ബീഡി കാസര്‍കോട് ഡിപ്പോ). മക്കള്‍: വിപിന്‍ (ജില്ലാ സഹകരണ ബാങ്ക്, സീതാംഗോളി ശാഖ), സിജിന്‍ (സി.പി.ഐ. എം കടപ്പുറം 1 ബ്രാഞ്ചംഗം), ജിജിന്‍.

KCN

more recommended stories