ഗോത്രപ്പെരുമ – സെമിനാര്‍ മാര്‍ച്ച് 26ന്

രാവണീശ്വരം: സിപിഐ(എം) മാക്കി ബ്രാഞ്ചിന്റെയും, അഴിക്കോടന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും കെട്ടിടോദ്ഘാടന അനുബന്ധ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 26ന് രാവണീശ്വരം വെള്ളന്തട്ടയില്‍ വൈകിട്ട് 3 മണി മുതല്‍ ഗോത്രപ്പെരുമ – സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഉത്തരകേരളത്തിലെ ആദിവാസി ഊരുകളില്‍ ഒരു കാലത്ത് സജീവമായിരുന്ന മംഗലം കളി ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തുന്നത്. സിപിഐ(എം) ഏരിയാ സെക്രട്ടറി പി.നാരായണന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി കണ്‍വീനര്‍ കെ.ശശി അദ്ധ്യക്ഷം വഹിക്കും. കൃഷ്ണന്‍ ബാനം വിഷയാവതരണം നടത്തും. പി.പ്രകാശന്‍, ശശിധരന്‍ കപ്പള്ളി, കമലാക്ഷന്‍ കക്കോല്‍, മാധവന്‍ പൂക്കളം, എ.സുരേഷ്, രതീഷ് വെള്ളന്തട്ട, രവി വെള്ളന്തട്ട, വി.രോഹിണി എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് സിനിമാ പ്രദര്‍ശനവുമുണ്ടാകും.

KCN

more recommended stories