മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി പ്രചരണ സമ്മേളനം മാര്‍ച്ച് 31 ന് ദുബൈയില്‍

ദുബൈ: കാസര്‍ഗോഡ് പുത്തിഗെ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയും മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ (ന :മ ) 11-ാം ഉറൂസ് വിപുലമായ രീതിയില്‍ ഏപ്രില്‍ 27 മുതല്‍ 30 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുകയാണ്. മഹത്തായ പരിപാടിയുടെ ഭാഗമായി പ്രചരണ സമ്മേളനങ്ങള്‍ യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ മുഹിമ്മാത്ത് പ്രവര്‍ത്തകര്‍ രൂപം നല്‍കിയിരിക്കയാണ് മുഹിമ്മാത്ത് സില്‍വര്‍ ജൂബീലീ ദുബായ് പ്രചരണ സമ്മേളനം മാര്‍ച്ച് 31ന് ദുബായ് ലണ്ടന്‍ ഹോട്ടലില്‍ വെച്ച് നടക്കും.

സമീപ കാലത്ത് ദുബൈ കണ്ട ഏറ്റവും വലിയ പ്രചരണ സമ്മേളനമാണ് മുഹിമ്മാത്ത് ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്നത്. സില്‍വര്‍ ജൂബിലീ പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയ വഴിയും കഴിഞ്ഞ കുറെ ആഴ്ചകളായി ഊണും ഉറക്കവുമൊഴിച്ച് യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ സംഘാടകരുടെ ഉശിരന്‍ പ്രചരണം മുഹിമ്മാത്ത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രചരണം കൊഴുത്തതോടെ പരിപാടി വന്‍ വിജയമാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് സംഘാടകര്‍. ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ കട്ടുനടുക്ക കണ്‍വീനര്‍ ഖാലിദ് മായിപ്പാടി ,ഡി എ മുഹമ്മദ് ചള്ളങ്കയം, ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍ ,റഫീഖ് മൊഗരടുക്ക, ആദില്‍ ശൈഖ് ഉപ്പള മുഹിമ്മാത്ത് ദുബായ് ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ ,ഓര്‍ഗനൈസര്‍ ഇബ്രാഹിം സഖാഫി തുപ്പക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചിട്ടയായ പ്രവര്‍ത്തനം നടത്തി ദുബായ് പ്രചരണങ്ങള്‍ നടത്തുന്നത് ഗള്‍ഫിലും നാട്ടിലുമുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നതോടെ പ്രചരണ രംഗത്ത് വേറിട്ട പ്രവര്‍ത്തനവുമായി ‘പ്രചരണ സമ്മേളനം’ ഇതിനകം മാറിക്കഴിഞ്ഞു.

ദുബൈ ദേര ലണ്ടന്‍ ഹോട്ടലിന്റെ വിശാലമായ ഹാളില്‍ മുഹിമ്മാത്ത് സന്തതികളുടെ ബുര്‍ദ്ദാ ഈരടികളോടെ തുടങ്ങി സെയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച് ഹംസ മിസ്ബാഹി ഓട്ടപടവ് മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ പ്രവാസി പണ്ഡിത നിര കൂടെ എത്തുന്നതോടെ സമ്മേളനം ചരിത്രമാകും, പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ദുബായ് കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മാഹിന്‍ ഹാജി നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

KCN

more recommended stories