പെണ്‍കരുത്തില്‍ വറ്റിയ കുളത്തിന് ജലസമൃദ്ധി

മുള്ളേരിയ: പെണ്‍കരുത്തിന്റെ മുന്നില്‍ പ്രകൃതി അനുഗ്രഹിച്ച് നല്‍കിയത് സമൃദ്ധമായ കുടിവെള്ളം. കാറഡുക്ക കര്‍മ്മം തൊടി നാര്‍ളത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെയും തുടര്‍ സാക്ഷരതാ പ്രവര്‍ത്തകരുടെയും ശ്രമഫലമായി ഉപയോഗശൂന്യമായ കുളം നന്നാക്കി. സാധാരണ കുഴല്‍ക്കിണറിനെ ആശ്രയിക്കുന്ന നാട്ടിലാണ് കുളമുണ്ടായിട്ടും വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നത്. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിന് ബുദ്ധിമുട്ടായതോടെയാണ് കുളം നന്നാക്കാന് തീരുമാനിച്ചത്.

വര്‍ഷംമുഴുവന്‍ സമൃദ്ധമായ വെള്ളമുണ്ടായിരുന്ന കുളമായിരുന്നു. കുറച്ചുവര്‍ഷങ്ങളായി വേനല്‍ തുടങ്ങുന്നതോടെ ജലലഭ്യത ഇല്ലാതായി. ഈ വര്‍ഷം ജനുവരിയില്‍ത്തന്നെ കുളം പൂര്‍ണമായും വറ്റി. ചെളിയും മാലിന്യവും മാറ്റി ഒന്നര മീറ്റര്‍ കുഴിച്ചപ്പോള്‍ സമൃദ്ധമായ വെള്ളം കിട്ടി. ജലദിനത്തോടനുബന്ധിച്ച് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടിയിലാണ് കുളം നന്നാക്കിയത്.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വാരിജാക്ഷന്, കെ.ഉഷ, ബിന്ദു ശ്രീധരന്, പി.കെ.ഗോപാലന്, എ.തങ്കമണി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories