റിയാസ് മൗലവി വധം; കളിസ്ഥലത്തെ മര്‍ദനം കൊലയ്ക്ക് പ്രേരണ

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. മര്‍ദ്ദനത്തില്‍ പ്രതികളില്‍ ഒരാളുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞതായും പറയുന്നു.

ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്. മദ്യപിച്ചുകഴിഞ്ഞാല്‍ കടുത്ത വര്‍ഗ്ഗീയ ചിന്താഗതിയുള്ള അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി റിയാസിനെ നെഞ്ചിനും കഴുത്തിനും വെട്ടികൊലപ്പെടുത്തിയത്.

മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്നത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിലിടയിലാണ് ഇതിലൊരാളുടെ പല്ല് കൊഴിഞ്ഞതെന്ന് പറയുന്നു. പിന്നീട് പ്രതികള്‍ ബൈക്കിലെത്തി വാള്‍വീശിയപ്പോള്‍ ഇവര്‍ക്ക് നേരെ കല്ലേറുണ്ടായതായും പ്രതികള്‍ തിരിച്ച് കുപ്പിയെറിഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്ഥലത്തുണ്ടായിരുന്ന ബന്തടുക്കയിലെ ഒരു പോലീസുകാരന്‍ കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസെത്തി തെരെച്ചില്‍ നടത്തിയപ്പോള്‍ ഒരു ബൈക്ക് പിടികൂടിയിരുന്നു. ഇത് മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ പ്രതികാരം ചെയ്യാനിറങ്ങിയത്.

ഒരാളെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ പോയത്. വഴിയില്‍ ആരെയെങ്കിലും കണ്ടാലും ഇവര്‍ അക്രമിക്കുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയിലാണ് റിയാസ് മൗലവി പ്രതിളുടെ കൊലക്കത്തിക്ക് ഇരയായത്

KCN

more recommended stories