നീറ്റ് പരീക്ഷ 23 നഗരങ്ങളില്‍ കൂടി; കേരളത്തലെ കേന്ദ്രങ്ങള്‍ കണ്ണൂരും തൃശൂരും

ന്യൂഡല്‍ഹി: അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്ത് 23 നഗരങ്ങളില്‍ കൂടി നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കും. കേരളത്തില്‍ കണ്ണൂരും തൃശൂരും പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചു. ഇവയുള്‍പ്പടെ കേരളത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ മറ്റ് പരീക്ഷാകേന്ദ്രങ്ങള്‍.

പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിലവിലെ ഓപ്ഷനുകളില്‍മാറ്റം വരുത്താനുള്ള സൗകര്യം ഔദ്യോഗിക വെബ്‌സൈറ്റില്‍ (cbseneet.nic.in) ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ അപേക്ഷാര്‍ത്ഥികള്‍ക്ക് ഈ സൗജന്യം പ്രയോജനപ്പെടുത്താം. പരീക്ഷാകേന്ദ്രങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് അപേക്ഷാര്‍ത്ഥികളെ സഹായിക്കാന്‍ സിബിഎസ്ഇ പ്രത്യേക ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഇത്തവണ 11,35,104 വിദ്യാര്‍ത്ഥികളാണ് നീറ്റ് അഭിമുഖീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ളത്. രാജ്യത്തെ എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മേയ് 7ന് നടക്കും.

KCN

more recommended stories