കര്‍ഷകര്‍ക്കായി നഗരസഭയുടെ വിഷുക്കൈനീട്ടം

കാഞ്ഞങ്ങാട്: തരിശായി കിടന്ന പാടങ്ങളില്‍ കൃഷി ചെയ്ത കാഞ്ഞങ്ങാട് നഗരസഭയിലെ കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ വിതരണം ചെയ്തു. അരയി ഇരുപതാം വാര്‍ഡ് പാടശേഖരത്ത് നെല്‍കൃഷി ചെയ്യുന്നതിന് ഉഴുവുന്നതിനുള്ള ഡീസലിന്റെ ചെലവാണ് വിഷുക്കൈനീട്ടമായി നഗരസഭ ചെയര്‍മാന്‍ നല്‍കിയത്. വാര്‍ഡ് കൗണ്‍സിലര്‍ പി.വല്‍സലന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണിക്കൃഷ്ണന്‍, കൃഷിഭവന്‍ കണ്‍വീനര്‍ സന്തോഷ് കുശാനഗര്‍, കൃഷി ഓഫീസര്‍ പ്രേമ, പാടശേഖരം കമ്മിറ്റി ഭാരവാഹികളായ പി.മധു, പി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

KCN