മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ജനജാഗരണ സന്ദേശയാത്രക്ക് ആവേശോജ്ജ്വല തുടക്കം

മഞ്ചേശ്വരം: നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗരണ മുഹിമ്മാത്ത് സില്‍വര്‍ജൂബിലി സന്ദേശയാത്രക്ക് മഞ്ചേശ്വരത്ത് ആവേശോജ്വല തുടക്കം. രാവിലെ നടന്ന പൊസോട്ട് തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ജാഥാ നായകന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി.എന്‍ ജഅ്ഫര്‍ സ്വാദിഖ്, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ആവളം പ്രസംഗിച്ചു.

മൂസല്‍ മദനി തലക്കി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, നാസര്‍ ബന്താട്, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി ഈശ്വര മംഗലം, അബ്ബാസ് സഖാഫി മണ്‍ട്ടമ, കരീം മാസ്റ്റര്‍ കുമ്പള, ശാഫി സഅദി ഷിറിയ, ഹസന്‍കുഞ്ഞി മള്ഹര്‍, അശ്‌റഫ് സഖാഫി ഉളുവാര്‍, ഉമര്‍ സഖാഫി കൊമ്പോട്, സൈനുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രഥമ ദിവസം ഉദ്യാവരം, മജിര്‍പള്ള, പൈവളിഗെ, ബന്തിയോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആരിക്കാടിയില്‍ സമാപിച്ചു. ചൊവ്വാഴ്ച പെര്‍ള, ബദിയടുക്ക, മുള്ളേരിയ, ചെര്‍ക്കള എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തളങ്കരയില്‍ സമാപിക്കും.

KCN

more recommended stories