മാണിക്കോത്ത് വീടിനകത്ത് തീപിടിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയന്‍ വീടിനകത്ത് തീപിടിച്ചു. മഡിയന്‍ ഗള്‍ഫ് വ്യാപാരിയായ എം.കെ.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീടിനകത്തെ അടുക്കള ഭാഗത്താണ് തീപിടുത്തമുണ്ടായത്. സംഭവ സമയത്ത് വീടിനകത്ത് ആള്‍ താമസം ഉണ്ടായിരുന്നില്ല. ഗൃഹനാഥന്‍ അബ്ദുല്‍ ഖാദര്‍ ഹാജി മാണിക്കോത്തുള്ള മകളുടെ വീട്ടില്‍ നിന്നും നിസ്‌ക്കാരത്തിന് വേണ്ടി പള്ളിയില്‍ പോയിരുന്നു. വീട്ടിലെത്തിയപ്പഴാണ് വീടിനകത്ത് പുക ഉയരുന്നത് കാണാനായത്. ഉടന്‍ തന്നെ അയല്‍ വാസികളെയും നാട്ടുകാരെയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും കാഞ്ഞങ്ങാട് നിന്ന് ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. നിരവധി വീട്ടു ഉപകരണങ്ങളും അടുക്കള ഭാഗം മുഴുവനായും വീടിനകത്തെ മറ്റു ഭാഗങ്ങള്‍ ഭാഗികമായും കത്തി നശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പറയുന്നത്. വലിയ ഒരു ദുരന്തം നാട്ടുകാരായ യുവാക്കളുടെ സംയോചിതമായ ഇടപെടല്‍ മൂലമാണ് ആളപായമില്ലാതെ അപകടത്തിന്റെ ആക്കം കുറച്ചത്. പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു

KCN

more recommended stories