ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്നുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പിന്‍വലിച്ചു. കോഫി ബോര്‍ഡ് ഭരണസമതി പിരിച്ചുവിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ് വിവാദ ഉത്തരവിറക്കിയിരുന്നത്.മെയ് മാസം ഒന്നു മുതല്‍ ഉത്തരവ് നിലവില്‍ വന്നിരുന്നു. ദേശാഭിമാനിക്കൊപ്പം മറ്റ് പ്രസിദ്ധീകരണങ്ങളും വരുത്താമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോഫി ഹൗസ് ഭരണസമതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കും വിധമുള്ള വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ നല്‍കിയതെന്നും.ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമായിരുന്നു ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉത്തരവ് വിവരക്കേടാണെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു.
കോഫിബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാവുകയുള്ളു എന്നും ചില കോഫി ഹൗസുകളില്‍ നടത്തിയിരുന്ന പത്രങ്ങളുടെ വില്‍പ്പന നിര്‍ത്തിവെക്കാനുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്

KCN

more recommended stories