മംഗളൂരു വിമാന ദുരന്തം; അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സങ്കടത്തോടൊപ്പം അധികൃതരുടെ അവഗണനയും

കാസര്‍കോട്: മംഗളൂരു വിമാന ദുരന്തം നടന്നിട്ട് ഏഴു വര്‍ഷം പിന്നിട്ടു. 2010 മെയ് 22 ന് നടന്ന ദുരന്തത്തില്‍ 58 മലയാളികളടക്കം 158 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഗള്‍ഫ് നാടുകളില്‍ ജീവിതമാര്‍ഗം തേടിപോയവരായിരുന്നു മരിച്ചവരില്‍ അധിക പേരും. അന്ന് രാവിലെ 6.20 ന് മംഗാലാപുരം വിമാനതാവളത്തില്‍ ഇറങ്ങിയവിമാനം ഉയരത്തിലുള്ള റണവേയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. പിന്നീട് തീപിടിച്ച് പൊട്ടിത്തെറിച്ചു. സെര്‍ബിയക്കാരനായ പൈലറ്റ് സെഡ് ഗ്ലൂസിക്കയുടെ അശ്രദ്ധയാണ് പിന്നീട് അപകടകാരണമായി കണ്ടെത്തിയത്.

103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 812 വിമാനത്തിനൊപ്പം കത്തിയെരിഞ്ഞത്. 58 പേരും മലയാളികളായിരുന്നു. അതികവും ജീവിതവൃത്തി തേടി കടല്‍ കടന്നവര്‍. കാസര്‍കോട് സ്വദേശി കൃഷ്ണനും കണ്ണൂര്‍ സ്വദേശി മായിന്‍കുട്ടിയും ഉള്‍പ്പടെ എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ രണ്ട് മലയാളികളും പിന്നീട് തൊഴില്‍ തേടി ഗള്‍ഫില്‍തന്നെ എത്തി.

KCN

more recommended stories