കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് കാല്‍വഴുതി കിണറില്‍ വീണ് മരിച്ചു

കാസര്‍കോട്: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് കാല്‍വഴുതി കിണറില്‍ വീണ് മരിച്ചു. ഉളിയത്തടുക്ക ഗണേഷ്നഗറിലെ മൊയ്തീന്‍-ആഇശ ദമ്പതികളുടെ മകന്‍ എം നൗഷാദ് (35)ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ബീരന്ത്വയലിലെ വീട്ടുകീണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ നൗഷാദിന്റെ കൈയ്യില്‍ നിന്നും നൈലോണ്‍ കയര്‍ പിടിവിട്ട് കാല്‍വഴുതി കിണറിലേക്ക് തലയടിച്ചുവീഴുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട് ഫയര്‍ഫോഴ്സെത്തി പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കാസര്‍കോട് ഫയര്‍സ്റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ അജിത്തിന്റെ നേതൃത്വത്തിലാണ് നൗഷാദിനെ പുറത്തെടുത്തത്. പരിശുദ്ധ നോമ്പ് ദിനത്തിലും കുടുംബത്തിന്റെ താങ്ങായി പ്രവര്‍ത്തിക്കുന്ന നൗഷാദിന്റെ മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരേപോലെ കണ്ണീരിലാഴ്ത്തി.

KCN

more recommended stories