വയനാട്ടില്‍ തിങ്കള്‍ മുതല്‍ സ്വകാര്യബസ് തൊഴിലാളികളുടെ പണിമുടക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക്. വര്‍ദ്ധിപ്പിച്ച ആനുകൂല്യങ്ങള്‍ ബസുടമകള്‍ നല്‍കുന്നില്ലെന്നാരോപിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.ഈമാസം ഒന്നാം തീയതിമുതല്‍ പ്രതിദിന വേതനത്തില്‍ മൂപ്പത് രൂപയും ദിനബത്തയില്‍ ഒരു രൂപയും വര്‍ധിപ്പിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ മാനന്തവാടി താലൂക്കിലെ ബസുടമകള്‍ ഈ ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നതോടെയാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

KCN

more recommended stories