കാസര്‍കോട് ജില്ലയില്‍ 101 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചു. 7 പേര്‍ ഗുരുതരാവസ്ഥയില്‍. 409 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍.

കാസര്‍കോട്: ജില്ലയിലെ മലയോര മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍’് ചെയ്ത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ഉള്ള ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 101 കഴിഞ്ഞെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു .
ഇതില്‍ 7 പേരുടെ നില ഗുരുതരം. ജില്ലയില്‍ 409 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സി.എന്‍ വാര്‍ത്തയോട് പറഞ്ഞു. ഡെങ്കിപ്പനി റിപ്പോര്‍’് ചെയ്ത പ്രദേശങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി നടത്തുതായി ഡി.എം.ഒ അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുു. കഴിഞ്ഞ വര്‍ഷങ്ങളിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തെക്കാളും കൂടുതലാണ് ഈ വര്‍ഷം ജൂ മാസം വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. തീരദേശ വാസികളിലാണ് ഡെങ്കിപ്പനി കൂടുതലും സ്ഥിതീകരിച്ചിരിക്കുത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശവും നിലവിലുണ്ട്.

KCN

more recommended stories