മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ യോഗ ദിനം ആചരിച്ചു

മഞ്ചേശ്വരം:അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ യോഗ ദിനം ആചരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.യോഗ ഗുരു ശ്രീ എച്ച് വാസുദേവന്‍(റിട്ട.എന്‍ജിനിയര്‍-ഐ എസ് ആര്‍ ഓ-ബെംഗളുരു) യോഗ ദിനത്തെക്കുറിച്ച് സന്ദേശം നല്‍കുകയും ക്ലാസ് എടുക്കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാക്കര്‍,മെമ്പര്‍ കെ ആര്‍ ജയാനന്ദ,ബി ഡി ഓ കെ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories