ഡെങ്കിപ്പനി : പ്രതിരോധപ്രവര്‍ത്തനം ആരംഭിച്ചു

നീലേശ്വരം : ജില്ലാ ആരോഗൃവകുപ്പിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഫീസ് കേന്ദ്രീകരീച്ച് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ ആരംഭിച്ചു. കൊതുക് ഉറവിടം നശീകരണം, ബോധവല്‍ക്കരണം, എന്നിവയാണ് പ്രധാന പ്രവര്‍ത്തനം, പടന്നക്കാട് കാര്‍ഷിക കോളേജ് ഹാളില്‍ ബോധവല്‍ക്കണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, ഉദ്ഘാടനം ചെയ്തു,കാര്‍ഷിക കോളേജ് ഡീന്‍, ഡോ.എം. ഗോവിന്ദന്‍, അധൃക്ഷനായി, വികസന സ്റ്റാന്റെിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍, മലേറിയ ഓഫിസര്‍,വി.സുരേശന്‍,ഡോ.കെ.എം.ശ്രീകുമാര്‍,കെ.വിനദ്, അബ്ദുള്‍ ഖാദര്‍, കെ.എന്‍.രഘു, പി.വിജയകുമര്‍, ടി.വി.സുരേന്ദ്രന്‍, കെ.ജി. സംഗീത,എന്നിവര്‍ സംസാരിച്ചു, കോളേജിലെ എന്‍.എസ്.എസ്. യൂനിറ്റ്,ആരോഗൃ ജീവനക്കാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു,

KCN

more recommended stories