ഈദ്: തിങ്കളാഴ്ച പൊതു അവധി

തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് 26ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതേദിവസം അവധിയായിരിക്കും.

തിരുവനന്തപുരത്തെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിനും വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

KCN

more recommended stories