വിസ്മയക്കാഴ്ചയൊരുക്കി ഫോട്ടോ പ്രദര്‍ശനം

കാലിച്ചാനടുക്കം: വായനാ വാരാചരണത്തിന്റെ ഭാഗമായി കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ ശ്രീജിത്ത് നീലായിയുടെ ഫോട്ടോ പ്രദര്‍ശനം നടന്നു. വൈവിധ്യം നിറഞ്ഞു തുളുമ്പുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരന്‍ നിര്‍വ്വഹിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും അരങ്ങേറി. ചടങ്ങില്‍ വി.കെ.ഭാസ്‌ക്കരന്‍, പി.സരോജിനി, എം.ശശിലേഖ, പി.ശ്രീജ, എം. ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories