നടിയെ ആക്രമിച്ച കേസ്; ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കി. റിമാന്‍ഡിലുള്ള കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്‍ വിഷ്ണു ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷയും പറയുന്നത്. ഭീഷണിയുടെ ശബ്ദരേഖയടക്കമാണ് പരാതി നല്‍കിയത്. ഒന്നരക്കോടി ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഡിജിപിക്കാണ് ഇരുവരും പരാതി നല്‍കിയത്.

KCN

more recommended stories