കേരളത്തില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച: കാസര്‍കോട് ജില്ലയില്‍ ഞാറാഴ്ച

കാസര്‍കോട്: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ മുപ്പത് നോമ്പും പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ തിങ്കാളാഴ്ച. കോഴിക്കോട് വലിയഖാസിയും ഹിലാല്‍ കമ്മിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഒരു നോമ്പു ദിനം കൂടി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍. അവസാനത്തെ തറാവീഹ് നിസ്‌ക്കാരത്തിനായി പള്ളികളില്‍ നിരവധി വിശ്വാസികള്‍ എത്തി. അതേസമയം കാസര്‍കോട് ജില്ലയിലും കര്‍ണ്ണാടകയിലെ വിവിധയിടങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് അതാതിടങ്ങളിലെ ഖാദിമാര്‍ അറിയിച്ചു.

KCN

more recommended stories