കടലാടിപ്പാറയില്‍ തെളിവെടുപ്പ് അനുവദിക്കില്ല: ബഹുജന കണ്‍വന്‍ഷന്‍

നീലേശ്വരം > കടലാടിപ്പാറയില്‍ തെളിവെടുപ്പ് അനുവദിക്കുകയില്ലന്ന് കിനാനൂര്‍- കരിന്തളം പഞ്ചായത്ത് സര്‍വകക്ഷി ജനകീയസമിതി ബഹുജന കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. തെളിവെടുപ്പിനെതിരെ ജനകീയ പ്രക്ഷോഭമുയര്‍ത്തിക്കൊണ്ടുവരാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ആശാപ്പുര കമ്പനിയുടെ ലാറ്ററേറ്റ് ഖനനവുമായി ബന്ധപ്പെട്ട് കോടതിയാണ് ജനകീയ തെളിവെടുപ്പിന് ഉത്തരവിട്ടത്. ഒരു കാരണവശാലും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ അനുവദിക്കില്ലെന്നും കണ്‍വന്‍ഷന്‍ വ്യക്തമാക്കി. കൂടോലില്‍ ചേര്‍ന്ന ബഹുജന കണ്‍വന്‍ഷന്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല അധ്യക്ഷയായി. സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവി, വി സുധാകരന്‍, കെ ഭാസ്‌കരന്‍, കെ നാരായണന്‍, എം സുകുമാരന്‍, കെ രാജഗോപാലന്‍, കുര്യാക്കോസ് പ്‌ളാപ്പറമ്പന്‍, സി വി ഗോപകുമാര്‍, എന്‍ പുഷ്പരാജ്, ബാബു ചേമ്പേന, എസ് കെ ചന്ദ്രന്‍, സി വി ബാലകൃഷ്ണന്‍, പി വി രവി എന്നിവര്‍ സംസാരിച്ചു. ഒ എം ബാലകൃഷ്ണന്‍ സംസാരിച്ചു.

KCN

more recommended stories