പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു

തിരുവനന്തപുരം: ദിവസവും വിലമാറുന്ന സംവിധാനം നിര്‍ത്തണമെന്നും കമീഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂറാണ് സമരം. നിലവിലെ അശാസ്ത്രീയ വിലമാറ്റ സംവിധാനം ചെറുകിട പമ്പുടമകള്‍ക്ക് ഭാരിച്ച ബാധ്യതയാകുകയാണെന്ന് പമ്പുടമകള്‍ ആരോപിച്ചു. എണ്ണക്കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കമ്പനികളില്‍നിന്ന് ലോഡെടുക്കല്‍ പമ്പുകള്‍ നിര്‍ത്തിയിരുന്നു. സ്റ്റോക്കുള്ള ഇന്ധനം ഞായറാഴ്ച വൈകീട്ട് തീര്‍ന്നതോടെ പല പമ്പുകളും തിങ്കളാഴ്ച അടഞ്ഞുകിടന്നു. ഇതോടെ ഇന്ധനക്ഷാമവും രൂക്ഷമായി. ബുധനാഴ്ച രാവിലെയോടെയേ സ്ഥിതിഗതികള്‍ പഴയപടിയാകൂ.

KCN

more recommended stories