ദിലീപ് റിമാന്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റ് നീന റിയാസാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. രാവിലെ ഏഴു മണിയോടെയാണ് അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ദിലീപിനെ ഹാജരാക്കിയത്. ഐ.പി.സി 120 ബി വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പാണ് പൊലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ സെല്ലിനുള്ളില്‍ പ്രവേശിപ്പിച്ചു. ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നാണ് പൊലീസ് നിലപാട്.

അതേസമയം ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി ഇക്കാര്യം നാളെ പരിഗണിക്കും എന്നറിയുന്നു. ദിലീപിന് വേണ്ടി ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറാണ് ഹാജരായത്. നടനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ ജാമ്യത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്‍ പലതും കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞു. അങ്കമാലി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ നടനെ ജയിലിലേക്ക് മാറ്റുന്നതിനായി പോലീസ് വാനിനുള്ളിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യത്തോടെയാണ് ജനങ്ങള്‍ ദിലീപിനെതിരെ ജയിലിന് മുന്നില്‍ പ്രതിഷേധിച്ചത്. കാക്കനാട് ജയിലിലേക്ക് തന്നെ അയക്കരുതെന്ന് ദിലീപ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും താരം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ പരിസരത്ത് വലിയ രീതിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് നല്‍കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
നേരത്തെ ആലുവ പോലീസ് ക്ലബ്ബില്‍നിന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കവേ നിരവധി പേരാണ് ദിലീപിനെ കൊണ്ടു പോകുന്ന വഴികളില്‍ കാത്തിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിലീപിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതിഷേധപ്രകടനം നടത്തി. അതേസമയം സംവിധായകന്‍ നാദിര്‍ഷാ പൊലീസ് കസ്റ്റഡിയില്‍ ഇല്ലെന്നാണ് സൂചന.

KCN

more recommended stories